Career Options in Commerce


അനന്ത സാധ്യതയുള്ള കൊമേഴ്‌സിന്റെ വഴികള്‍
ബി.കോം കഴിഞ്ഞാല്‍ എം.ബി.എ. അല്ലെങ്കില്‍ സി.എ. എന്നതായിരുന്നു ബിസിനസ് രംഗത്തെക്കുറിച്ചുണ്ടായിരുന്ന മുന്‍ധാരണയെങ്കില്‍, 
ഇന്ന് അത് മാറിവരുന്നുണ്ട്. ബി.ബി.എ. ആയിരുന്നു ആദ്യം എത്തിയത്. ഇന്ന് ബി.ബി.എം, ബി.ടി.എ. തുടങ്ങിയ കോഴ്‌സുകളുണ്ട്. 

 കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റല്‍ അനലിസ്റ്റ്, റിസോഴ്‌സ് മാനേജ്‌മെന്റ് ഇവയെല്ലാം കൊമേഴ്‌സ് പഠിച്ചവര്‍ക്ക് മുന്നിലെ വാതായനങ്ങളാണ്. 

ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഓഹരി വിപണി, സഹകരണ സംഘം തുടങ്ങിയ മേഖലകളിലെല്ലാം ബി.കോം ബിരുദധാരികള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. 
ബി.കോമും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനവും നേടുന്നവര്‍ക്ക് ലോകത്തിന്റെ ഏതു കോണിലും അക്കൗണ്ടന്റായി ജോലി ചെയ്യാവുന്നതാണ്. VAT, GST മേഖലയിൽ മികച്ച പ്രവർത്തന പരിചയമുള്ളവർക്ക് ധാരാളമായി അവസരങ്ങളുണ്ട്.

സ്‌പെഷലൈസേഷന്റെ കാലമാണിത്. ഏത് മേഖലകള്‍ക്കും സ്‌പെഷലൈസേഷനും ഉപരിപഠനസാധ്യതകളുമുണ്ട്. വിവിവിധങ്ങളായ കോമേഴ്‌സ് വിദ്യാർത്ഥികളുടെ ഉപരി പഠന, ജോലി സാധ്യതകളെ  പരിചയപ്പെടുത്തുന്ന ഒരു പംക്തി ഇവിടെ നാം ആരംഭിക്കുകയാണ്.

O1 സിഎ പഠിക്കാം; ജോലി ഉറപ്പിക്കാം









Wait for Updates


No comments

Powered by Blogger.