Header Ads

PM Foundation Talent Search Examination 2018

പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷക്ക് അവസരം. പി.എം ഫൗണ്ടേഷനും 'മാധ്യമം' ദിനപത്രവും ചേർന്ന് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയിലൂടെ അവാർഡിനുള്ള വിദ്യാർഥികളെ തെരെഞ്ഞെടുക്കും. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ+ നേടിയവർക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ  പരീക്ഷയിൽ ഓരോ വിഷയത്തിലും  90% മാർക്ക് നേടിയവർക്കും ഫൗണ്ടേഷൻ നടത്തുന്ന പരീക്ഷക്ക് അപേക്ഷിക്കാം..
ഒക്ടോബർ 13ന് നടക്കുന്ന പരീക്ഷ കേരളത്തിലെ 15 കേന്ദ്രങ്ങളിൽ  നടക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂലൈ 31. അർഹരായ വിദ്യാർഥികൾക്ക് http://www.pmfonline.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2367279, 0484 4067279 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

No comments

Powered by Blogger.