Introduction to CMA
ഉല്പ്പാദന മേഖലയുടെ കാവലാള്‍ - കോസ്റ്റ് അക്കൌണ്ടന്‍റ്
ഒരു ഉല്പ്പന്നത്തിന്റെ വില എങ്ങനെ നിര്ണ്ണയിക്കാം. ഉല്പ്പാദന ചിലവ് എത്രയാണ്. എത്ര ലാഭം എടുക്കണം. മറ്റ് കമ്പനികളുടെ വിലയുമായി എങ്ങനെ ഒത്തു പോകാം. ഇതെല്ലാം നിര്ണ്ണയിക്കുന്ന പ്രൊഫഷണലുകളാണ് കോസ്റ്റ് അക്കൌണ്ടുമാര്‍. ആകര്ഷകമായ ഒരു പ്രൊഫഷന്‍ തന്നെയാണിതും. പരിശീലനം സിദ്ധിച്ച കോസ്റ്റ് അക്കൌണ്ടന്റ് പ്രൊഫഷണലുകളുടെ സൃഷ്ടിക്കുവാനായി 1959 ല്‍ പാര്‍ലമെന്‍റ് നിയമ നിര്മ്മാണം നടത്തി ഉണ്ടാക്കിയ സ്റ്റാറ്റ്യൂട്ടറി സ്ഥാപനം ആണ് ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ്ന വര്ക്സ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ (ICWAI). ഇന്നിത് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ട്സ് ഓഫ് (ICAI) ഇന്ത്യ എന്നറിയപ്പെടുന്നു. കൊല്ക്കത്തയാണ് ആസ്ഥാനം. കോസ്റ്റ് അക്കൌണ്ടന്റുകളുടെ പരിശീലനവും സര്ട്ടിഫിക്കേഷനുമെല്ലാം നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ബോഡിയാണിത്. ഇവര്‍ നല്കുന്ന യോഗ്യതയാണ് സര്ട്ടികഫൈഡ് മാനേജ്മെന്റ് അക്കൌണ്ടന്‍റ് (CMA).
എന്താണി പ്രൊഫഷന്‍
അസംസ്കൃത വസ്തുക്കളുടെ വില, ശമ്പളം, യന്ത്ര തേയ്മാനം, വൈദ്യുതി, ജലം, ഗതാഗതം, ഭൂമിക്കും മറ്റ് യന്ത്രസാധനങ്ങള്ക്കും മുടക്കിയ കോടികളുടെ ന്യായമായ പലിശ, നികുതികള്‍, പരസ്യം, വിതരണ ഏജന്സി കള്ക്കും വ്യാപാരികള്ക്കുമുള്ള കമ്മീഷന്‍ ഇവയൊക്കെ കണക്കിലെടുത്ത് വേണം ഉല്പ്പാദനച്ചിലവ് തീരുമാനിക്കുവാന്‍. ഇവയെല്ലാം ഇടക്കിടെ മാറിക്കൊണ്ടിരിക്കും. മാര്ക്ക്റ്റില്‍ കഴുത്തറുപ്പന്‍ മല്സരവുമുണ്ട്. അതിനാല്‍ മാര്ക്കറ്റ് വിലയില്‍ വലിയ മാറ്റം വരുത്തുവാനും പാടില്ല. മാത്രവുമല്ല ഉപഭോക്താക്കളുടെ താല്പ്പര്യം ഇടക്കിടെ മാറുന്നുമുണ്ട്. ലാഭം കൂട്ടുവാന്‍ ഉല്പ്പാമദന ചിലവ് കുറച്ച് കൊണ്ട് വരേണ്ടതുണ്ട്. ഇവിടെയാണ് CMA ക്കാരുടെ ഇടപെടല്‍ ആവശ്യം.
എങ്ങനെ CMA ആകാം
ഉയരാനുള്ള അഭിവാജ്ഞ, നിശ്ചയദാര്ഢ്യം, ഇരുന്ന് പഠിക്കാനുള്ള സന്നദ്ധത, കണക്കില്‍ താല്‍പ്പര്യം ഇവയുണ്ടോ എങ്കില്‍ നിങ്ങള്ക്കും CMA ആകാം. കോളേജില്‍ ചേരേണ്ട, തപാല്‍ മാര്ഗ്ഗ്മോ പരിശീലന സ്ഥാപനങ്ങളില്‍ ചേര്ന്നോ പഠിക്കാം. തുടര്ന്ന് പ്രായോഗിക പരിശീലനമുണ്ട്. അധികം പണച്ചിലവുമില്ല.
മൂന്ന് ഘട്ടമായാണ് പഠനവും പരീക്ഷയും. ആറുമാസം നീണ്ട ഫൌണ്ടേഷന്‍ പ്രോഗ്രാം. 18 മാസത്തെ ഇന്റാര്‍ മീഡിയേറ്റ് പ്രോഗ്രാം, 18 മാസത്തെ ഫൈനല്‍ എന്നിങ്ങനെയാണ് ഘട്ടങ്ങള്‍. എപ്പോഴും രജിസ്റ്റര്‍ ചെയ്യാം. ഫൌണ്ടേഷന്റെ യോഗ്യതകള്‍ താഴെ പറയുന്നു.
1. A candidate should have passed Class 10 or equivalent from a recognized Board or Institution.
2. Passed Senior Secondary Examination under 10+2 scheme of a recognized Board or an Examination recognized by the Central Government as equivalent thereto or has passed National Diploma in Commerce Examination held by the All India Council for Technical Education or any State Board of Technical Education under the authority of the said All India Council, or the Diploma in Rural Service Examination conducted by the National Council of Higher Education.
Incumbents waiting for the result can apply for provisional admission
പ്ലസ് ടു വിന് ഏത് സ്ട്രീമായാലും കുഴപ്പമില്ല. നാല് പേപ്പറുകളാണുള്ളത്.
Paper 1: Fundamentals of Economics and Management (FEM)
Paper 2: Fundamentals of Accounting (FOA)
Paper 3: Fundamentals of Laws and Ethics (FLE)
Paper 4: Fundamentals of Business Mathematics and Statistics (FBMS)
ഇന്റര്മീtഡിയേറ്റ്
ഇന്റര്മീtഡിയേറ്റിന് ഫൌണ്ടേഷന്‍ പാസാവണം. ഫൈന്‍ ആര്ട്സ് ഒഴികെയുള്ള ബിരുദ ധാരികള്ക്കും ഗസറ്റഡ് പദവിയില്‍ ജോലി ചെയ്യുന്നവര്ക്കും ഫൌണ്ടേഷന്‍ കൂടാതെ നേരിട്ട് ഇന്റര്മീ്ഡിയേറ്റിന് രജിസ്റ്റര്‍ ചെയ്യാം. 18 മാസത്തെ പഠനം. എട്ട് പേപ്പറുകള്‍. പഠന കാലത്ത് ഗ്രൂപ്പ് ഡിസ്കഷന്‍ പ്രോഗ്രാമുകളിലും ബിസിനസ്സ് കമ്യൂണിക്കേഷന്‍ സെമിനാറുകളിലും പങ്കെടുത്തിരിക്കണം. സൌകര്യം ഇന്സ്റ്റിറ്റ്യൂട്ട് ഒരുക്കും. 50 മണിക്കൂര്‍ കമ്പ്യൂട്ടര്‍ പഠനവും വേണം.
ഫൈനല്‍:
ഇന്റര്മീയഡിയേറ്റ് പാസായവര്ക്ക് ഫൈനലിന് രജിസ്റ്റര്‍ ചെയ്യാം. 18 മാസത്തെ പഠനം. പരീക്ഷക്ക് 8 പേപ്പറുകള്‍. കൂടാതെ 5000 വാക്ക് അടങ്ങിയ പ്രബന്ധം തയ്യാറാക്കണം. 100 മണിക്കൂര്‍ കമ്പ്യൂട്ടര്‍, 15 ദിവസത്തെ മോഡ്യുലാര്‍ ട്രെയിനിങ്ങ്, 6 മാസം ഇന്യണസ്ട്രിയല്‍ ട്രെയിനിങ്ങ് എന്നിവ വേണം.
മൂന്ന് വര്ഷത്തെ പ്രായോഗിക പരിചയം കൂടി ആയാലേ പൂര്ണെ യോഗ്യതയാവു. അതിനുള്ള സൌകര്യം ഇന്സ്റ്റി റ്റ്യൂട്ട് ഒരുക്കിത്തരും. ഉല്പ്പാദനം, ഉല്പ്പാദന ക്ഷമത, ബുക്ക് കീപ്പിങ്ങ്, അക്കൌണ്ട്സ്, കോസ്റ്റ് എഫിഷ്യന്സിി, ബിസിനസ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ്, ഓഡിറ്റിങ്ങ്, നികുതി നിയമങ്ങള്‍, ബിസിനസ് കമ്യൂണിക്കേഷന്‍, പെര്ഫോ്ര്മ ന്സ് മാനേജ്മെന്റ് എന്നിവയാണ് പഠിക്കാനുള്ളത്.
ജോലി സാധ്യതകള്‍
കോഴ്സ് കഴിഞ്ഞ് പ്രവര്ത്തി പരിചയം നേടിക്കഴിഞ്ഞാല്‍ സര്ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ഫിനാന്സ് മാനേജര്‍, ഫിനാന്സ്‍ ഡയറക്ടര്‍, ചീഫ് എക്സിക്യുട്ടീവ്, ജനറല്‍ മാനേജര്‍, മാനേജിങ്ങ് ഡയറക്ടര്‍ പദവികള്‍ വരെ ഉയരാം. കേന്ദ്ര സര്ക്കാര്‍ ക്ലാസ് 1 പദവിയായ ഇന്ത്യന്‍ കോസ്റ്റ് അക്കൌണ്ടന്സി സര്‍വീസില്‍ ചേരുകയുമാവാം.
സ്വന്തമായോ കൂട്ടായോ പ്രാക്ടീസ് ചെയ്യാം. കോളേജ് അധ്യാപകരുമാവാം. ബിരുദവും CMA യോഗ്യതയും നേടിയാല്‍ സര്വെകലാശാലകളില്‍ എം ഫില്‍, പി എച്ച് ഡി എന്നിവയ്ക്ക് ചേര്ന്ന് ഉയര്ന്ന് പോവാം. വ്യവസായ സ്ഥാപനങ്ങളിലും ഇന്ഷു റന്സ് സ്ഥാപനങ്ങളിലും ജോലി നേടാം.
എവിടെ അപേക്ഷിക്കണം
ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണിലും ഡിസംബറിലുമാണ് പരീക്ഷ. ജൂലൈ 31 ന് മുന്പ് രജിസ്റ്റര്‍ ചെയ്താല്‍ ഡിസംബറില്‍ പരീക്ഷയെഴുതാം. ജനുവരി 31 ന് മുന്പ് രജിസ്റ്റര്‍ ചെയ്യുന്നവര്ക്ക് ജൂണിലും. നാല് മേഖലാ കേന്ദ്രങ്ങളുണ്ട്.
1. Western India Regional Council "Rohit Chambers",
4th Floor Janmabhoomi Marg,Fort Mumbai - 400 001
Ph : 022-22872010/ 22841138/ 22043406/ 22043416
Fax : 91- 022- 22870763 Email: wirc@icmai.in
Web site : www.icwai-wirc.org
2. Eastern India Regional Council 84,
Harish Mukherjee Road,Kolkatta - 700 025
Ph : 033 -24553418 /24555957
Fax : 91 033-2455-7920 Email: eirc@icmai.in
3. Northern India Regional Council 3,
Institutional Area, Lodi Road,New Delhi - 110 003
Ph : 011 - 24626678 / 24615788 Fax : 24622156
Email: nirc@icmai.in
4. Southern India Regional Council 4,
Montieth Lane, Egmore,Chennai - 600 008
Ph:044-28554443/28554326/28528219
Fax : 91- 044- 28554651
കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുണ്ട്.
കോട്ടയം ചാപ്റ്റര്‍
Reliable Buildings
Behind Mammen Mappila Hall, K.K. Road,
Kottayam, Kerela
Pin Code # 686001
Phone # 0481-2563237,
Email # kottayam@icmai.in
തിരുവനന്തപുരം ചാപ്റ്റര്‍
CMA Bhawan, T.C. 31/677/00, Jawahar Lane,Vellayambalam
Thiruvananthapuram ,
Pin Code # 695 010
Phone # 0471-2723579, 2724201
Fax:2723579, +91 09446176505
Email # trivandrum@icmai.in,
പാലക്കാട് ചാപ്റ്റര്‍
39/323, Lakshmi, 1st Floor,Tailor Street,Sulthampet, Palakkad
Kerala, Kerela
Pin Code # 678001
Phone # 0491-2576097,
Email # palakkad@icmai.in
തൃശൂര്‍ ചാപ്റ്റര്‍
TR/64/795,CMA Bhavan Judges Avenue, Kaloor
Cochin, Kerela
Pin Code # 682017
Phone # 0484-2400130, 2403536
Email # cochin@icmai.in
കൊച്ചിന്‍ ചാപ്റ്റര്‍
TR/64/795,CMA Bhavan Judges Avenue, Kaloor
Cochin, Kerela
Pin Code # 682017
Phone # 0484-2400130, 2403536
Email # cochin@icmai.in
കൂടുതല്‍ വിവരങ്ങള്ക്ക്
THE INSTITUTE OF COST ACCOUNTANTS OF INDIA
12 ,Sudder Street ,KolKata - 700016
Phone: +91 3322521031/1034/1035/1492
+91 33 22521602/1619/7373/7143/2204
+91 33 22520141/0191
Fax: +91 33 22527993 / 91 33 2252 1026
info@icmai.in
Website: www.icmai.in
Post a Comment