ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പ് - അംഗപരിമിത വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 2020-21
ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് കേരളത്തിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
- പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന 40 ശതമാനത്തിൽ കുറയാതെ ഡിസ്എബിലിറ്റിയുള്ളവരാകണം അപേക്ഷകർ
- കുടുംബവാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്.
അപേക്ഷിക്കേണ്ട വിധം:
- നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി ഒക്‌ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
- നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല.
ഇന്ത്യാഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആന്റ് എംപവർമെന്റിന് കീഴിൽ Department of Empowerment of persons with Disabilities നേരിട്ട് നടപ്പിലാക്കുന്ന ഇ കോളർഷിപ്പിന്റെ തുക വിതരണം ചെയ്യുന്നത് കേന്ദ്രസർക്കാരിന്റെ Public Financial Management system (PFIS) എന്ന വെബ് സൈറ്റ് മുഖാന്തിരമാണ്.
സ്കോളർഷിപ്പ് സംബന്ധിച്ച പൊതുവായ നിർദേശങ്ങളും കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിട്ടുളള ഗൈഡ് ലൈൻസും താഴ ചേർക്കുന്നു.
- സ്കോളർഷിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായബി www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് എന്ന ലിങ്കിൽ ലഭ്യമാണ്.
- Phone: 9446096580, 9446780308, 0471 2306580
- Email: postmatricscholarship@gmail.com
അംഗപരിമിത വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സംബന്ധിച്ച പൊതുവായ നിർദ്ദേശങ്ങൾ
- 1) സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളുടെ ആപ്ലിക്കേഷൻ ഐ.ഡി, പാസ്വേഡ് എന്നിവ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തശേഷം രേഖപ്പെടുത്തി കൈവശം സൂക്ഷിക്കേണ്ടതാണ്.
- 2) ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപ്പിക്കേണ്ടതും സ്ഥാപന മേധാവികൾ ആയത് വെരിഫൈ ചെയ്ത് അപൂവ് നൽകേണ്ടതും അപേക്ഷകൾ അതാത് ഇൻസ്റ്റിറ്റ്യൂഷൻസിൽ സൂക്ഷിക്കേണ്ടതുമാണ്.
- ഈ അപേക്ഷകൾ സ്കോളർഷിപ്പ് സ്റ്റേറ്റ് നോഡൽ ഓഫീസർ അതതു സ്ഥാപനങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്നതാണ്. പരിശോധന സമയത്ത് അപാകത ബോധ്യപ്പെട്ടാൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് റദ്ദാക്കുന്നതും ഇൻസ്റ്റിറ്റ്യൂഷൻ നോഡൽ ഓഫീസർക്കെതിരെ അച്ചടക്കനടപടി സീകരിക്കുന്നതും ടിയാന്റെ - അശ്രദ്ധമൂലം കുട്ടികൾക്കും സർക്കാരിനും ഉണ്ടാകുന്ന ബാധ്യതയ്ക്ക് ടിയാൾ മാത്രമായിരിക്കും ഉത്തരവാദിയെന്നുമുളള വിവരം അറിയിക്കുന്നു.
- 3). പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസിന്അ പേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളുടെ മതം ബാധകമല്ല.
- 4. അപേക്ഷകരായ വിദ്യാർത്ഥികൾക്ക് ഒരു ദേശസാൽകൃത ബാങ്കിൽ ആക്ടീവായിട്ടുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം.
- സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നവർ സ്കോളർഷിപ്പിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ കൃത്യമായി ഓൺലൈനായി രേഖപ്പെടുത്തേണ്ടതാണ്.
വിശദവിവരങ്ങൾ www.scholarships.gov.in ൽ ലഭിക്കും. വിദ്യാർഥികൾക്ക് www.collegiateedu.kerala.gov.in ൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Post a Comment