വിദ്യാസമുന്നതി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു

vidya samunnathi scholarship 2020


കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു 

കേരള സംസ്ഥാനത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.




 വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

  • അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാകണം.
  • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ “ഡാറ്റാബാങ്കിൽ'' ഒറ്റത്തവണ മാത്രം നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതും, അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.
  • ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നമ്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ ഉപയോഗിച്ച്സ്കോ ളർഷിപ്പ് സ്കീമിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും രണ്ട് ലക്ഷം (2,00,000/-) രൂപ കവിയാൻ പാടുളളതല്ല.


  • അപേക്ഷകൾ ഓൺലൈനായിട്ടാണ് അയക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
  • സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്.
  • സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ്  ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞവരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസ്യതമായിട്ടുമാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്.
  • അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്ന miscreditന് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.
  • ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകുമെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവ ജാഗ്രതയോടെ പൂർത്തിയാക്കേണ്ടതാണ്. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാത്യകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ/ സ്റ്റൈപന്റകൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. 
  • ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്ന പക്ഷം സ്കോളർഷിപ്പിനത്തിൽ ലഭ്യമായ തുക 15% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതാണ്.
  • പ്രസ്തുത വിദ്യാർത്ഥി തുടർന്ന് കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നു.
  • ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും, രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാ ലിൽ അയച്ചു തരേണ്ടതില്ല.
  • സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനം അന്തിമമാണ്. ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20.10, 2020.
  • അപേക്ഷകൾ ഓൺലൈനായി 30/09/2020 മുതൽ 20/10/2020 വരെ സ്വീകരിക്കുന്നതാണ്.


അപേക്ഷിക്കുന്നതിനും, യോഗ്യത ഉൾപ്പടെയുള്ള മറ്റ് വിശദവിവരങ്ങൾക്കും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 




No comments

Powered by Blogger.