എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാംഎസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുളള പാഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2020-21 അപേക്ഷ ക്ഷണിച്ചു

 • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 


സ്കോളർഷിപ്പ് പ്രത്യേകതകൾ 

 • സ്‌കോളർഷിപ്പ് 10,000 രൂപ
 • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. 
 • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 
 • വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 
 • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം  
ഓൺലൈൻ അപേക്ഷിക്കുന്ന വിധം 

 • വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 
 • അപേക്ഷിക്കേണ്ട വെബ്സൈറ്റ് : www.minoritywelfare.kerala.gov.in 

അപേക്ഷിക്കേണ്ട രീതി:

 • 1. www.minorirwelfare kerala. yov in ne acuejacugland Scholarship - Prof. Joseph Mundassery Scholarship (PMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • 2. Apply online - ൽ ക്ലിക്ക് ചെയ്യുക.
 • 3. മറ്റു പോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate hogin ചെയ്യുക.
 • 4, Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന (User ID & Password വെച്ച് login ചെയ്ത് Photos, Signature, S.S.L.C Certificate, Income Certificate, Ration Card Copy തുടങ്ങിയവ) upload ചെയ്യുക.
 • 5. കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക്  ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
 • 6. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
Contact Address:

 • Supervisor,
 • Directorate of Minority Welfare,
 • 4th Floor, Vikas Bhavan,
 • Thiruvananthapuram, 695033

Help line: 4712302090, 2300524
No comments

Powered by Blogger.