Header Ads

പ്ലസ് വൺ പ്രവേശനം: മെയ് 10 മുതൽ അപേക്ഷിക്കാം



ഹയർ സെക്കന്ററി ഏക ജാലക  പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മേയ് 10, മുതൽ ഓൺലൈനായി സ്വീകരിക്കും. എസ്.എസ്.എൽ.സി. ഫലം മേയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിൻറ തിരുമാനം. ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്. ജൂൺ 13ന് ക്ലാസ് തുടങ്ങും.

രണ്ടുഘട്ടമായി നടക്കുന്ന മുഖ്യ അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചവർക്ക്സ്കൂളും വിഷയവും മാറാ നുള്ള അവസരം നൽകിയശേഷം സപ്ലിമെൻററി അലോട്ട്മെൻറുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെൻറ് ഉണ്ടാകും.

CBSE  പത്താം ക്ലാസ് ഫലം നേരത്തെ പ്രസിദ്ധീകരിക്കും ഇതുണ്ടായാൽ പ്രവേശനം അവസാനിപ്പിക്കുന്നത്നി ശ്ചിതസമയത്ത് പൂർ ത്തിയാകും.

 പ്രസ് വൺ പ്രവേശനം: സമയക്രമം 
അപേക്ഷാസമർപ്പണം :  മേയ് 10 മുതൽ
അവസാനതീയതി          :  മേയ് 23
ട്രയൽ അലോട്ട്മെന്റ്   :  മേയ് 28
 ആദ്യ അലോട്ട്മെന്റ്   : ജൂൺ 4
 മുഖ്യ അലോട്ട്മെന്റുകൾ  പൂർത്തിയാകുന്നത്: | ജൂൺ 11 
 ക്ലാസ് തുടങ്ങുന്നത് | ജൂൺ 13
പ്രവേശനനടപടികൾഅവസാനിക്കുന്നത്| ജൂലായ് 24


No comments

Powered by Blogger.