കോമേഴ്‌സിന്റെ സാധ്യതകൾ; കരിയർ മോട്ടിവേഷൻ സെമിനാർ നാളെ
കോഴിക്കോട്: പ്ലസ് ടു, ഡിഗ്രി കോമേഴ്‌സ് വിദ്യാർഥികൾക്ക് ലക്ഷ്യ സി.എ. കാമ്പസും കോഴിക്കോട് ഡിസ്‌ട്രിക്അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേഴ്‌സും (ഡാക്റ്റ്) ചേർന്ന് മാധ്യമം സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ആൻഡ് മോട്ടിവേഷൻ സെമിനാർ ശനിയാഴ്ച കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇൻറർനാഷണൽ ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സെമിനാർ സീനിയർ കരിയർ കൗൺസിലർ ശരീഫ് പൊവൽ, പ്രശസ്‌ത ചാർട്ടേഡ് അക്കൗണ്ടന്റ് ലിജിൽ ലക്ഷ്മണൻ എന്നിവർ ഇന്ത്യൻ ആൻറ് ഇന്റർനാഷണൽ കോമേഴ്‌സ് കോഴ്സുകളുടെ അനന്തസാധ്യതകളെ കുറിച്ച് ക്ലാസ് നയിക്കും. കോമേഴ്‌സ് കരിയർ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവസരം ഉണ്ടാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. രജിസ്ട്രേഷന് ഫോൺ: 9645006027, 0495-2724581.
Post a Comment