Header Ads

Career Talk-Series 2


കരിയർ തിരഞ്ഞെടുപ്പ്
കൗമാര പ്രായത്തിലുള്ള വിദ്യാർത്ഥികൾ പൊതുവേ മനസ്സിലാക്കിയതു പോലെ
അത്ര എളുപ്പമല്ല കരിയർ തെരഞ്ഞെടുപ്പ്(Career choice) .ഇതിന് പ്രധാനമായും രണ്ട്
കാരണങ്ങളുണ്ട്
1. കരിയർ പ്ലാനിംഗ് ഒരു ദീർഘകാല പ്രക്രിയയാണ് .പ്ലസ്ടുവിന് ശേഷം എട്ടോ, പത്തോ
വർഷം കഴിഞ്ഞിട്ട് എന്തായിരിക്കണം എന്ന് തീരുമാനിക്കണം
2.കോഴ്സുകളുടെയും കരിയറൂകളുടെയും  ആധിക്യം .ലോകത്ത് മൂവായിരത്തിലധികം
കോഴ്സുകളും മുപ്പതിനായിരത്തിലധികം പ്രൊഫഷനുകളും ഉണ്ടെന്നാണ് കണക്ക്.
Choice not chance determines your destiny
(“നിങ്ങളുടെ വിധിയെ നിർണയിക്കുന്നത് നിങ്ങൾക്കുള്ള സാധ്യത അല്ല മറിച്ച് നിങ്ങളുടെ
തെരഞ്ഞെടുപ്പാണ് )“-അരിസ്റ്റോട്ടിൽ

കരിയർ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങൾ പലതുണ്ടെങ്കിലും ബഹുഭൂരിപക്ഷം പേരുടെയും
ആഗ്രഹം എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുക എന്നതാണ് . മുൻകാലങ്ങളെ
അപേക്ഷിച്ച് മികച്ച ജോലിക്ക് വേണ്ടി കാലേക്കൂട്ടി ഉള്ള തയ്യാറെടുപ്പ് ഇന്ന്
അത്യാവശ്യമാണ് .ജോലിയോടുള്ള അടിസ്ഥാന സമീപനത്തിൽ ഗണ്യമായ മാറ്റം
അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട് .സർക്കാർ ജോലി നേടി 30- 35  വർഷം സർവീസ്സിൽ
ഇരുന്ന് വിരമിച്ച പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കുക എന്നത് പഴഞ്ചനായി കാരണം
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും സേവന
മേഖലകളിൽ വളരെ വലിയ തൊഴിൽ സാധ്യതകളാണ് തുറന്നിരിക്കുന്നത് .
ഇനി നമുക്ക് കരിയർ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
എന്തെല്ലാമാണെന്ന് നോക്കാം
1.ജോലിയുടെ സ്വഭാവം അതായത്  നിങ്ങൾക്ക് ഒരു വൈറ്റ് കോളർ ജോലി  വേണോ?
അതോ ഒരു ബ്ലൂ കോളർ ജോലി വേണോ ?
2. പദവി (status) നിങ്ങൾ സമൂഹത്തിൽ പദവിയും സ്ഥാനവും ആഗ്രഹിക്കുന്നുണ്ടോ?
3.അധികാരം (power) നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കുവാനുള്ള അധികാരം
നിങ്ങളുടെ  കരിയറിന് ഉണ്ടോ ?
4. സാമ്പത്തികവരുമാനം .എത്രത്തോളം സാമ്പത്തികമായി ഉയരണം എന്നാണ് നിങ്ങൾ
ആഗ്രഹിക്കുന്നത്?
5.യോഗ്യതകൾ ജോലിക്ക് വേണ്ട പഠനവും പരിശീലനവും എത്രകാലം  നീളും?
6.വ്യക്തിത്വ ഗുണങ്ങൾ നിങ്ങൾ ഏതുതരം വ്യക്തിത്വത്തിന് ഉടമയാണ്?
7.ജോലിയുടെ ചുറ്റുപാട് (Work environnment)ജോലിയുടെ പരിസ്ഥിതിയും സുഖ
സൗകര്യങ്ങളും എങ്ങനെ?
8.സുരക്ഷിതത്വം (Security)ജോലിക്ക് സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പു
വരുത്താൻ സാധിക്കുമോ ?
9ഭാവി സാധ്യതകൾ .(Future Prospects) ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ടോ ?
വളർച്ചക്കും വികാസത്തിനും സാധ്യതയുണ്ടോ ?

10. മറ്റു ഘടകങ്ങൾ : താല്പര്യം, സാമൂഹിക ലക്ഷ്യങ്ങൾ ,സാമൂഹിക മൂല്യങ്ങൾ ,
ആൺ പെൺ വ്യത്യാസം, കുടുംബത്തിലെ സാമ്പത്തിക അവസ്ഥ തുടങ്ങി ഒട്ടനവധി
ഘടകങ്ങൾ  കരിയർ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

……………..തുടരും

No comments

Powered by Blogger.