Header Ads

Career talks -Introduction

     

പ്ലസ് ടു കഴിയുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.ഏത് കോഴ്സ് തിരഞ്ഞെടുക്കണം ? ഉന്നത വിദ്യാഭ്യാസം എവിടെ വേണം?
               വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് നേടുന്നതിനോടൊപ്പം  മികച്ച തൊഴിൽ കണ്ടെത്തുക എന്നത് കൂടിയാണ്  .നാം ജീവിക്കുന്ന ആഗോള വൽകൃത യുഗത്തിൽ  വിദ്യാഭ്യാസത്തിന് അതിരുകളില്ല.മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച തൊഴിലിനുവേണ്ടി കാലേകൂട്ടി ഉള്ള തയ്യാറെടുപ്പ് ഇപ്പോൾ അത്യാവശ്യമാണ് 
       സ്കൂൾ തലത്തിൽ ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥികൾ പോലും പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പരാജയപ്പെടുന്നതായി കാണുന്നു . എന്തുകൊണ്ടാണ് പലരും ആഗ്രഹിക്കുന്നത് പോലെ വിജയത്തിലെത്താൻ ആകാതെ നിരാശരാകുന്നത്. കോഴ്സുകൾ വിജയകരമായി  പൂർത്തിയാക്കിയിട്ടും തൊഴിൽ മേഖലകളിൽ തിളങ്ങാൻ ആവാത്തത് എന്തുകൊണ്ട്?
               കുട്ടികളുടെ അഭിരുചിയും കഴിവും കോഴ്സുകളുടെ ഭാവി സാധ്യതയും കണക്കിലെടുത്ത് സുചിന്തിതമായ തീരുമാനം എടുക്കേണ്ടതുണ്ട് .വെർച്ചൽ യൂണിവേഴ്സിറ്റികളുടെയും ഓൺലൈൻ കോഴ്സുകളുടെയും  ഈ കാലത്ത് ഉപരിപഠനത്തിന് അനുയോജ്യമായ വഴി കണ്ടെത്താനും തൊഴിൽ സാധ്യതകളുടെ വ്യാപ്തി അറിയാനും പ്രായോഗികവും  പ്രയോജനകരവുമായ ഒരു കൈത്താങ്ങ് ആവശ്യമാണ്
എന്താണ് കരിയർ
അഡ്വാൻസ്ഡ് ലേണേഴ്സ് ഡിഷ്ണറി കരിയറിലെ നിർവചിച്ചിരിക്കുന്നത്
“a profession or an occupation with opportunities for advancements or promotion” എന്നാണ് .
അതായത് സ്ഥാനക്കയറ്റത്തിന് അല്ലെങ്കിൽ വളർച്ചക്കും വികാസത്തിനും സാധ്യതയുള്ള
ഒരു ജോലിയെ കരിയർ എന്ന് പറയാം

കരിയർ പ്ലാനിംഗ്
നമ്മുടെ ജീവിത കാലഘട്ടത്തെ മൂന്ന് ഭാഗങ്ങളാക്കി തരം തിരിക്കുകയാണെങ്കിൽ
ആദ്യഭാഗം നാം നമ്മുടെ സ്വന്തം രക്ഷിതാക്കളെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന്
കാണാൻ കഴിയും .കാരണം അത് നമ്മുടെ കുട്ടിക്കാലമാണ് അതുപോലെ മൂന്നിൽ
അവസാനത്തെ ഭാഗം നാം നമ്മുടെ സ്വന്തം മക്കളെ ആശ്രയിച്ചിരിക്കും കഴിയുക .
കാരണം അത് നമ്മുടെ വാർദ്ധക്യ കാലമാണ് .ഇതിൻറെ രണ്ടിനുമിടക്കുള്ള ഒരു
കാലഘട്ടം നാം ഏതെങ്കിലും ഒരു തൊഴിലിൽ ആയിരിക്കും. ഈ തൊഴിലിൽ നിന്നും
നമുക്കൊരു ആത്മസംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ അതൊരു മഹാ ദുരന്തം
ആയിരിക്കും . നാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ശരി, ജോലി ചെയ്തേ പറ്റൂ
ഇത് മൂല്യവത്താകണമെങ്കിൽമെങ്കിൽ തീർച്ചയായും നമ്മുടെ ജോലി നമുക്ക് സന്തോഷം
നൽകുന്നതായിരിക്കും .ഇതിന് കാര്യക്ഷമമായ കരിയർ പ്ലാനിംഗ് ഒഴിച്ചുകൂടാൻ
പറ്റാത്തതാണ്
“ആസൂത്രണം ചെയ്യാൻ പരാജയപ്പെടുക വഴി പരാജയപ്പെടാൻ ആസൂത്രണം ചെയ്യുകയാണ് നാം ചെയ്യുന്നത് “- ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ
കരിയറും ജോബും
കരിയർ പ്ലാനിംഗ് ,കരിയർ ഗൈഡൻസ്,കരിയർ കൗൺസലിംഗ് എന്നൊക്കെ
നിങ്ങൾ കേട്ടിട്ടുണ്ടാകും പക്ഷേ ജോബ് പ്ലാനിംഗ് ജോബ്ഗൈഡൻസ്, ജോബ് കൗൺസിൽ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ?
കരിയറും ജോബും ഒന്നല്ല ജോബിന് ജോലി എന്ന പരിമിതമായ അർത്ഥമേയുള്ളു കരിയറിന്  വളരെ വിശാലമായ അർത്ഥമാണുള്ളത് അതായത് ജോലിയിൽ വളർച്ച അല്ലെങ്കിൽ വികാസം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ഒരു കരിയർ അവസാനിക്കുന്നു
                                                                                                                                          തുടരും.....

No comments

Powered by Blogger.