Header Ads

SPEED 2018 ഉത്ഘാടനം ചെയ്തൂ




സിസ്ട്രിക്റ്റ് അസോസിയേഷന്‍ ഓഫ് കൊമേഴ്‌സ് ടീച്ചേഴ്‌സ് (ഡാക്റ്റ്) കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്റെ റി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താനായ്   ജില്ലാ വ്യവസായ കേന്ദ്രം, ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍  കൊമേഴ്‌സ് വിഭാഗം, ലോജിക് സ്‌കൂള്‍ കോഫ് മാനേജ്മന്റ്  എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയായ  സപ്പോര്‍ട്ടിങ്ങ് പ്രോ ഗ്രാം ഫോര്‍ എന്റര്‍ പ്രണര്‍ ഷിപ്പ് ആന്റ് എന്റര്‍ പ്രൈ സ് ഡവലപ്പ്‌മെന്റ് '  'സ്പീഡ് 2018' പരിപാടി ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. 


ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ന്റെറിയിലെ ഇ . ഡി . ക്ലബ്ബ്കള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും പരിപാടിയോടാനുബന്ധിച്ചു നടന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് , സീഡ് പേന നിര്‍മാണം തുടങ്ങിയ നൈപുണി വികസന പരിപാടിയില്‍ ജില്ലയിലെ 40 സ്‌കൂളുകളില്‍ നിന്ന് 250  വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു . പരിപാടിയോടാനുബന്ധിച്ചു സംഘടിപ്പിച്ച പവര്‍ പോയിന്റ് പ്രസന്റേഷന്‍ മത്സരത്തില്‍ ഉമ്പിച്ചി ഹാജി എച് എസ് എസ് ചാലിയം , ജി എച് എസ് എസ് പേരിങ്ങളം എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ചക്കാലക്കല്‍ എച് എസ് എസ് രണ്ടാം സ്ഥാനവും ചേന്നമംഗലൂര്‍ എച് എസ് എസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി . പരിപാടിയുടെ ഉത്ഘാടനം വിവിധ ഇ.ഡി.ക്ലബ്ബുകള്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ശ്രി .ടി . വി. ശുഹൈബിന് നല്‍കി ജില്ലാ പഞ്ചായത്തു മെമ്പര്‍ ശ്രി . എം.എ.ഗഫൂര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡാക്റ്റ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ ടി.പി. അധ്യതക്ഷനായി . ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മേനേജര്‍ ടി.വി.ശുഹൈബ് മുഖ്യ അതിഥിയായി . ചടങ്ങില്‍ സി.കെ.സുലൈമാന്‍ മാസ്റ്റര്‍ , കെ.എം അബൂബക്കര്‍ , എം.നവീണാക്ഷന്‍ ,അഹമ്മദ് ബദർ  പി.ജി.ചിത്രേഷ്  , ഉദയന്‍ കെ , എം.കെ.രാജി ,എം.പി. ഫാസില്‍ , എം.സിറാജുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു

No comments

Powered by Blogger.