Header Ads

Dreams'18 - Career Expo & Seminar


ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് (DACT) കോഴിക്കോടും ,ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടക്കാവിലെ കോമേഴ്സ് വിഭാഗവും സംയക്തമായി സoഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറും കരിയർ എക്സ്പോയും നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. 





എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികളും .അവരുടെ രക്ഷിതാക്കളും പരിപാടിയ ൽ സംബന്ധിച്ചു. കൊമേഴ്സ് രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും ദേശീയ അന്തർദേശീയ കോഴ്സുകളെക്കുറിച്ചുo കരിയർ വിദഗ്ധർ ക്ലാസറുകൾ നയിക്കുകയും വിവിധ സ്ഥാപനങ്ങൾ എക്സ് പോയിൻ പങ്കെടുക്കുകയുo ചെയ്തു.





പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കാവ് ഗവ: ഗേൾസ് എച്ച് - എസ്.എസ്‌ പ്രിൻസിപ്പാൾ ശ്രീ സി.എ കുര്യാക്കോസ് നിർവഹിച്ചു.ശ്രീ മുഹമ്മദ് ബഷീർ ടി.പി.അധ്യക്ഷo വഹിച്ച ചടങ്ങിൽ ,ശ്രീ ഉദയൻ വി., സ്വാഗതവും ശ്രീ മനോജ് കെ.പി നന്ദിയും രേഖപ്പെടുത്തി, അഹമ്മദ് ബദർ ,ചിത്രേഷ് പി.ജി, അശ്കർ കെ ഉമേഷ് കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു..






No comments

Powered by Blogger.