Student and Teachers Empowerment Program
ഡിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് കോമേഴ്‌സ് ടീച്ചേഴ്‌സ്‌ന്റെ (DACT) ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ കോമേഴ്‌സ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ശാക്തീകരണം ലക്ഷ്യമാക്കി രൂപം നല്‍കിയ പദ്ധതിയാണ് സ്റ്റെപ്പ്(സ്റ്റുഡന്റ് & ടീച്ചേഴ്‌സ് എംപവര്‍മെന്റ് പ്രോഗ്രാം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍,ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീമതി ജയശ്രി നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന കരിയര്‍ ശില്‍പശാലയില്‍ അശ്കര്‍ കെ. ക്ലാസെടുത്തു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ടി.പി. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷം വഹിച്ചു. പി.പി. അഹമ്മദ് ബദര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.കെ ദാസന്‍, ഉദയ സൂര്യ ബാല മുരളി കൃഷ്ണന്‍, പി.ജി ചിത്രേഷ് എിവര്‍ ആശംസയര്‍പ്പിച്ചു. സി. ജഹാംഗീര്‍ നന്ദി പറഞ്ഞു.
Post a Comment