Header Ads

Scholarships after SSLC
സ്കോളർഷിപ്പ് ലഭിക്കുന്നത് ഏതൊരു വിദ്യാർഥിക്കും അഭിമാനമാണ്. അതിലൂടെ ലക്ഷ്യബോധവും ആത്മവിശ്വാസവും ഏറെ വർധിക്കും. എന്നാൽ സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ എവിടെനിന്ന് അറിയാം എന്നതാണ് പ്രശ്നം. ആരൊക്കെയാണ് സ്കോളർഷിപ്പു നൽകുന്നത്, വിവരങ്ങൾ എവിടെനിന്നു ലഭിക്കും, എങ്ങനെ അപേക്ഷിക്കണം എന്നൊന്നും പലർക്കും അറിയില്ല. സ്കൂളുകളും കോളേജുകളും നോട്ടീസ് ബോർഡിൽ സ്കോളർഷിപ്പ് വിവരങ്ങൾ പതിപ്പിക്കുമെങ്കിലും പലപ്പോഴും അതൊന്നും എല്ലാ വിദ്യാർഥികളിലേക്കും എത്താറുമില്ല.

അതിനാൽ തന്നെ തുടർപഠനം എന്ന ലക്ഷ്യം മനസ്സിൽ കൊണ്ട് നടക്കുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്ഥികള്ക്കായുള്ള സാമ്പത്തിക സഹായപദ്ധതിയാണ് സ്കോളർഷിപ്പ്. ഉപരിപഠനം നടത്തുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർണമാക്കാൻ വേണ്ട സാമ്പത്തിക സഹായം നല്കുക എന്നുള്ളതാണ് സ്കോളർഷിപ് . പദ്ധതിയുടെ ലക്ഷ്യം.സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം, വിദ്യാഭ്യാസത്തിന്റെയും, സാക്ഷരതയുടേയും നിലവാരം ഉയർത്തുന്നതിനു വേണ്ടി ഭാരതസർക്കാർ ചില നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് നല്കിവരുന്ന, സാമ്പത്തികവും വിദ്യാഭാസപരവുമായ സഹായങ്ങൾ അപര്യാപ്തമാണെന്നും, അവരും മുന്നോക്ക ജനവിഭാഗങ്ങളും തമ്മിൽ എല്ലാ തലങ്ങളിലും അന്തരം നിലനില്ക്കുന്നതായും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ ഫലപ്രദമായ വികസനത്തിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട മാധ്യമം വിദ്യാഭ്യാസമാണെന്നത് സ്പഷ്ടമായതും സർവസാധാരണമായി അംഗീകരിക്കപ്പെട്ടതുമായ ഒരു കാര്യമാണ്.

പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ.
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പഠന പ്രവേശനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും വിവിധ സ്കോളർഷിപ്പുകൾ. പാവപ്പെട്ടവരും സാധാരണക്കാരുമായ മെറിറ്റുള്ള വിദ്യാർഥികൾക്ക് ഇത്തരം സ്കോളർഷിപ്പുകൾ വലിയൊരു സഹായം തന്നെയാണ്. അത്തരം ചില സ്കോളർഷിപ്പുകളെ പരിചയപ്പെടാം.

1. നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ
പ ത്താം ക്ലാസിൽ ഉയർന്ന നിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ തുടർപഠനത്തിനുള്ള സ്കോളർഷിപ്പ് ലഭ്യമാക്കാൻ എൻസിഇആർടി നടത്തുന്ന പരീക്ഷയാണിത്. അഖിലേന്ത്യാ തലത്തിൽ ഓരോ വർഷവും ആയിരം കുട്ടികൾക്കാണു സ്കോളർഷിപ്പ് ലഭ്യമാകുക. വിജയികൾക്കു പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയവയ്ക്ക് ഒരു നിശ്ചിത സംഖ്യ വീതം പ്രതിമാസം ലഭിക്കുന്നു.
വിശദ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക:
www.ncert.nic.in

2. കിഷോർ വൈജ്ഞാനിക് പ്രോൽസാഹൻ യോജന
ശാസ്ത്ര ഗവേഷണത്തിൽ താത്പര്യമുള്ള പ്രതിഭകളെ കണ്ടെത്താനും അവർക്കാവശ്യമായ സാങ്കേതിക- സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഡിപ്പാർട്ടുമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏർപ്പെടുത്തിയതാണ് ഈ സ്കോളർഷിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു നടത്തുന്ന ഈ സ്കോളർഷിപ്പിലൂടെ ശാസ്ത്രമേഖലയിലെ ബിരുദ- ബിരുദാനന്തര പഠനത്തിനാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായം ലഭ്യമാണ്. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയവയ്ക്ക് ഒരു നിശ്ചിത സംഖ്യ വീതം പ്രതിമാസം ലഭിക്കുന്നതോടൊപ്പം പ്രതിവർഷം ഗ്രാന്റിനും അർഹതയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.
www.kvpy.org.in

3. സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ്
ശാസ്ത്ര- മാനവിക വിഷയങ്ങളിലെയും എൻജിനിയറിംഗ്- മെഡിസിൻ രംഗങ്ങളിലെയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് സിബിഎസ്ഇ നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് ഒരു നിശ്ചിത സംഖ്യ പ്രതിമാസവും പ്രതിവർഷ ഗ്രാന്റും ലഭ്യമാണ്. അപേക്ഷകരുടെ മാതാപിതാക്കളുടെ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും അപേക്ഷകർ മറ്റു സ്കോളർഷിപ്പുകൾ വാങ്ങാത്തവരായിരിക്കണമെന്നും നിർബന്ധമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;
www.dcesscholarship.kerala.gov.in

4. മൈനോറിറ്റി സ്കോളർഷിപ്പ്
പ്ര ഫഷണൽ ബിരുദ പഠനത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകൾ പഠിക്കുന്ന സ്ഥാപനം മുഖാന്തിരം ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. മൈനോരിറ്റി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;www.momascholarship.gov.in

5 എൻഎച്ച് എഫ്ഡിസി സ്കോളർഷിപ്പ്
കേ ന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഹാൻഡികാപ്പ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഭിന്നശേഷിയുള്ളവർക്കു വേണ്ടിയുള്ളതാണ്. പ്രഫഷണൽ രംഗത്തേയും സാങ്കേതിക രംഗത്തേയും ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കു ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക; www.nhfdc.nic.in

6. ഇൻസ്പയർ സ്കോളർഷിപ്പ്
കേ ന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ടുമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏർപ്പെടുത്തിയിട്ടുള്ള ഈ സ്കോളർഷിപ്പിന്റെ മുഴുവൻ പേര് ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പയേർസ് റിസർച്ച് എന്നാണ്.

സെന്റർ ബോർഡിലോ ഏതെങ്കിലും സ്റ്റേറ്റ് ബോർഡിലോ പ്ലസ് ടു പരീക്ഷയെഴുതി, ഏറ്റവും ഉയർന്ന മാർക്കു നേടുന്ന ഒരു ശതമാനം വിദ്യാർഥികളുടെ ശാസ്ത്ര മേഖലയിലെ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഈ സ്കോളർഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വർഷത്തേയും പ്രോജക്ടുൾപ്പെടെയുള്ള പഠനത്തിന് ഏകദേശം 80,000 രൂപ സ്കോളർഷിപ്പു ലഭിക്കും.കൂടുതൽ വിവരങ്ങൾക്കു താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.
www.online-inspire.gov.in

7. പ്രതിഭാ സ്കോളർഷിപ്പ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പാണിത്.
കേ രള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ശാസ്ത്ര സ്വയംഭരണ സ്ഥാപനമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ. പ്രൊജക്ടുകൾ, ശാസ്ത്ര ബോധവത്കരണ പരിപാടികൾ, വിവിധ ഫെലോഷിപ്പുകൾ, ഗവേഷണങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങൾക്ക് കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും കേരള മുഖ്യമന്ത്രി എക്സ് ഒഫീഷ്യോ പ്രസിഡന്റായുള്ള കൗൺസിൽ ചെലവഴിക്കുന്നത്.
ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള പ്രതിഭ സ്കോളർഷിപ്പിനെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെക്കാണുന്ന വെബ് സൈറ്റ് പരിശോധിക്കുക;
www.kscste.org
8. ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്
കേ രള സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ കോളജ് വിദ്യാഭ്യാസ വകുപ്പ് ബിരുദ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന സ്കോളർഷിപ്പാണ് ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത അപേക്ഷകൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്കാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;www.dcesscholarship.kerala.gov.in
9. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ന്യൂ നപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾക്കു നൽകപ്പെടുന്ന സ്കോളർഷിപ്പാണിത്.
ഒരു കുടുംബത്തിൽ നിന്നുള്ള പരമാവധി രണ്ടു പേർക്ക് മറ്റു സ്കോളർഷിപ്പുകളൊന്നും വാങ്ങുന്നില്ലെങ്കിൽ, ഈ സ്കോളർഷിപ്പിനപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക്,www.dcesscholarship.kerala.gov.in
10. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്:
ഒറ്റപെൺകുട്ടികളുടെ ഉപരിപഠനസൗകര്യത്തിനായി സി.ബി.എസ്.ഇ.യുടെ ഒറ്റ പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെക്കാണുന്ന വെബ് സൈറ്റ് പരിശോധിക്കുക,
www.cbse.nic/scholarship

11. മറ്റു സ്കോളർഷിപ്പുകൾ
കേരള സംസ്ഥാന കൊളീജിയേറ്റ് എഡ്യുക്കേഷന്റെ നിയന്ത്രണത്തിലുള്ള മറ്റു സുപ്രധാന സ്കോളർഷിപ്പുകൾ അറിയുന്നതിന് വെബ് സൈറ്റ് സന്ദർശിക്കുക;
www.dcesscholarship.kerala.gov.in
  • എ.ഹിന്ദി സ്കോളർഷിപ്പ്
  • ബി. സ്കൂൾ അധ്യാപകരുടെ മക്കൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്
  • സി. മുസലിം നാടാർ വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്
  • ഡി.സംസ്കൃത സ്കോളർഷിപ്പ്
  • ഇ.സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
  • എഫ്. സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്
  • ജി. അന്ധർക്കും ശാരീരിക വൈകല്യമുള്ളവർക്കും വേണ്ടിയുള്ള സ്കോളർഷിപ്പ്
  • എച്ച്. മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്
  • ഐ. ജവാൻമാരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ്
  • ജെ. സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പ്
സ്കോളർഷിപ് യോഗ്യതയ്ക്കുള്ള വ്യവസ്ഥകൾ.
കേന്ദ്ര/സംസ്ഥാന സർക്കാരുകൾ /കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ മറ്റുപിന്നോക്ക വിഭാഗങ്ങളിൽ ഉള്പ്പെടുത്തിയിട്ടുള്ള ഭാരതീയ പൗരന്മാർക്കാണ് ഇത് ലഭിക്കുന്നത്.

അംഗീകൃത സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന, മട്രിക്കുലേഷന് ശേഷമോ സെക്കന്ഡറി വിദ്യാഭ്യാസത്തിനു ശേഷമോ പഠിക്കാവുന്ന എല്ലാ അംഗീകൃത കോഴ്സുകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്.

അപേക്ഷകരെ, അവർ സ്ഥിരതാമസമാക്കിയിട്ടുള്ള സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവരാകണം. കൂടാതെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ, സെക്കന്ഡറി പരീക്ഷാ സമിതിയിൽ നിന്നോ മട്രിക്കുലേഷനോ, ഹയർസെക്കന്ഡറിയോ മറ്റേതെങ്കിലും ഉയർന്ന പരീക്ഷയോ ജയിച്ചിട്ടുള്ളവരും ആയിരിക്കണം.

ഒരു ഘട്ട പഠനം കഴിഞ്ഞതിനു ശേഷം അതേ ഘട്ടത്തിൽ തന്നെ മറ്റൊരു വിഷയത്തിൽ പഠനം നടത്തുന്ന അപേക്ഷകർ, ഉദാഹരണത്തിന് ഐ.എയ്ക്കോ ബി.കോമിനോ ശേഷം ഐ.എസ്.സി. അല്ലെങ്കിൽ ബി.എയ്ക്കോ എം.എയ്ക്കോ ശേഷം മറ്റൊരു വിഷയത്തിൽ എം.എ തുടങ്ങിയവ പഠിക്കാന് ആഗ്രഹിക്കുന്നവർ സ്കോളർഷിപ്പിന് അർഹരായിരിക്കുന്നതല്ല.

ഒരു പ്രൊഫഷണൽ ശാഖയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മറ്റൊരു പ്രൊഫഷണൽ ശാഖയിൽ, ഉദാഹരണത്തിന് ബി.ടി അല്ലെങ്കിൽ ബി.എഡ് നു ശേഷം എൽ .എൽ .ബി., പഠനം നടത്തുവാന് സ്കോളര്ഷിപ്പ് ലഭിക്കുന്നതല്ല.

ഹയർ സെക്കന്ഡറി ക്ലാസ്സുകളിലോ വിവിധോദ്ദേശ ഹൈസ്കൂളിൽ പ്ലസ് ടു ക്ലാസ്സിലോ പഠിക്കുന്നവർ ഇവ തുടർച്ചയായുള്ള കോഴ്സുകള് ആയതിനാൽ ഈ സ്കോളർഷിപ്പിന് അർഹരായിരിക്കില്ല. എന്നിരുന്നാലും ഈ സ്കൂളുകളിലെ പത്താം ക്ലാസ്സ് പരീക്ഷ മട്രിക്കുലേഷന് തുല്യമായി കണക്കാക്കപ്പെടുന്നുണ്ടങ്കിൽ ആ വിദ്യാര്ഥികള്ക്കു പത്താം ക്ലാസിനു ശേഷം മറ്റുകോഴ്സുകള്ക്ക് ചേരാവുന്നതാണ്. അപ്പോള് അവർ പോസ്റ്റ്-മട്രിക് വിദ്യാർത്ഥികളായി കണക്കാക്കപ്പെടുകയും,അവർ സ്കോളർഷിപ്പിന് അർഹരായി തീരുകയും ചെയ്യും.

മെഡിസിനിൽ ബിരുദാനന്തരബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾ, അവരുടെ പഠന കാലയളവിൽ പ്രവൃത്തി ചെയ്യാന് അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ ഈ സ്കോളര്ഷിപ്പിന് അര്ഹരാവുകയുള്ളൂ.

മാനവികം / ശാസ്ത്രം/ വാണിജ്യം ശാഖകളിൽ ബിരുദ/ബിരുദാനന്തരബിരുദ പരീക്ഷകൾ ജയിക്കുകയോ തോൽക്കുകയോ ചെയ്ത വിദ്യാർത്ഥികൾ അതിനു ശേഷം മറ്റൊരു അഗീകൃത തൊഴിലധിഷ്ഠിത അല്ലെങ്കിൽ സാങ്കേതിക സര്ട്ടിഫിക്കറ്റ്/ഡിപ്ലോമ/ ബിരുദ/ കോഴ്സുകൾക്ക് ചേരുകയാണെങ്കിൽ, അവര് മറ്റെല്ലാത്തരത്തിലും അർഹരാണെങ്കിൽ ഈ സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. മറ്റൊരു കോഴ്സിനും പിന്നീടുണ്ടാവുന്ന തോൽവികൾ അനുവദനീയമല്ല. കോഴ്സിൽ വ്യത്യാസം വരുത്താനും സാദ്ധ്യമല്ല.

തപാൽ മാർഗത്തിൽ പഠനം നടത്തുന്നവർക്ക് തിരികെ ലഭിക്കാത്ത ഫീസിനങ്ങൾ മടക്കി ലഭിക്കുന്നതാണ്. വിദൂര അല്ലെങ്കിൽ തുടർ വിദ്യാഭ്യാസം ആണ് തപാൽ മാർഗത്തിലുള്ള പഠനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വിദ്യാർത്ഥികൾക്ക് തിരികെ ലഭിക്കാത്ത ഫീസിനങ്ങള് മടക്കി ലഭിക്കുന്നതിനോടൊപ്പം തന്നെ അത്യാവശ്യമുള്ള പുസ്തകങ്ങള്ക്കും മറ്റുമായി 500 രൂപയുടെ വാർഷിക അലവന്സും ലഭിക്കുന്നതാണ്.

ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക വരുമാനവും അവരുടെ മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ വാർഷിക വരുമാനവും കൂട്ടുമ്പോഴുള്ള തുക 44,500/- രൂപയില് കൂടുതൽ ആവുന്നില്ല എങ്കില് അവര് ഈ സ്കോളര്ഷിപ്പിന് അര്ഹരായിരിക്കും. നിർബന്ധിതമായും അടയ്ക്കേണ്ട തിരികെ ലഭിക്കാത്ത ഫീസിനങ്ങളും അവർക്ക് മടക്കി ലഭിക്കുന്നതായിരിക്കും
ഒരു രക്ഷകർത്താവിന്റെയോ മാതാപിതാക്കളുടെയോ രണ്ടു കുട്ടികൾക്ക് മാത്രമായിരിക്കും ഈ സ്കോളർഷിപ്പ് ലഭിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുന്നത്. ഈ നിയന്ത്രണം പെണ്കുട്ടികൾക്ക് ബാധകമല്ല. അതിനാൽ ഒരേ രക്ഷകര്ത്താവിന്റെയോ മാതാപിതാക്കളുടെയോ രണ്ടു പെണ്കുട്ടികൾക്ക് ഈ സ്കോളര്ഷിപ്പ് ലഭിക്കുന്നുണ്ടെങ്കിൽ അതേ രക്ഷകർത്താവിന്റെയോ മാതാപിതാക്കളുടെയോ രണ്ടു ആണ്കുട്ടികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നതിനു തടസ്സം ഉണ്ടാവുകയില്ല.

ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥി മറ്റൊരു സ്കോളർഷിപ്പും സ്റ്റൈപെന്ടും സ്വീകരിക്കാന് പാടുള്ളതല്ല. മറ്റേതെങ്കിലും സ്കോളര്ഷിപ്പോ സ്റ്റൈപെന്ടോ ലഭിക്കുകയാണെങ്കിൽ ആ വിദ്യാർത്ഥിക്ക് തനിക്ക് ഏതാണോ കൂടുതൽ പ്രയോജനപ്രദമായിട്ടുള്ളത് അത് സ്വീകരിക്കുവാന് തീരുമാനിക്കാവുന്നതാണ്. ഈ തീരുമാനം സ്ഥാപനത്തിന്റെ മേലധികാരി വഴി സ്കോളർഷിപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്. മറ്റൊരു സ്കോളർഷിപ്പോ സ്റ്റൈപെന്ടോ സ്വീകരിക്കുന്ന ദിവസം മുതൽ ആ വിദ്യാത്ഥിക്ക് ഈ പദ്ധതി പ്രകാരമുള്ള സ്കോളർഷിപ്പ് തുടർന്ന് ലഭിക്കുന്നതല്ല. എന്നിരുന്നാലും ആ വിദ്യാർത്ഥിക്ക് പുസ്തകങ്ങള്ക്കും, മറ്റുപകരണങ്ങള്ക്കും വേണ്ടിയോ അല്ലെങ്കില് താമസത്തിനു വേണ്ടിയോ ചിലവാകുന്ന തുക കണ്ടെത്തുന്നതിന് വേണ്ടി സര്ക്കാരിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നോ സൗജന്യ താമസമോ, വേതനമോ, താല്ക്കാലികമായ സാമ്പത്തിക സഹായമോ സ്വീകരിക്കാവുന്നതാണ്.

സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടു കൂടി ഏതെങ്കിലും പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നേടിയവർക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.

തൊഴിൽരഹിതരായ വിദ്യാർത്ഥികളുടെ കാര്യത്തിൽ അവരുടെ മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ വാർഷിക വരുമാനം 44,500 രൂപയിൽ കൂടുതൽ അല്ല എങ്കിൽ അവർ ഈ സ്കോളർഷിപ്പിന് അർഹരായിരിക്കും.
സ്കോളർഷിപ്പ് ലഭ്യമല്ലാത്ത കോഴ്സുകൾ താഴെപ്പറയുന്നവയാണ്.
പരിശീലന കോഴ്സുകൾ ആയ എയര്ക്രാഫ്റ്റ് മെയിന്റനന്സ് എന്ജിനീയേഴ്സ് കോഴ്സ്, പ്രൈവറ്റ് പൈലറ്റ് ലൈസന്സ് കോഴ്സ്, ട്രെയിനിംഗ്-ഷിപ്പ് ഡഫറിൽ (ഇപ്പോൾ ഐ.എന്.എസ് രജേന്ദ്ര) നടത്തപ്പെടുന്ന കോഴസുകൾ,ഡറാഡൂണ് മിലിട്ടറി കോളേജിലെ പരിശീലന കോഴ്സുകൾ.

സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളിൽ നിർബന്ധമായും ഉണ്ടാവേണ്ട കാര്യങ്ങൾ

a) സ്കോളര്‍ഷിപ്പിന്‌ വേണ്ടി, നിഷ്കര്ഷിക്കപ്പെട്ട രീതിയിലുള്ള അപേക്ഷയുടെ ഒരു പകര്‍പ്പ്.(പുതിയതിനും, പഴയത് പുതുക്കുന്നതിനും പ്രത്യേകം പ്രത്യകം അപേക്ഷ ഫോമുകളാണ് ഉപയോഗിക്കേണ്ടത്.
b) അപേക്ഷകന്‍റെ ഒപ്പോടുകൂടിയ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുടെ ഒരു പകര്‍പ്പ്.(പുതിയ സ്കോളര്‍ഷിപ്പിന് വേണ്ടി).
c) പാസ്സായ എല്ലാ പരീക്ഷകളുടെയും ബിരുദ/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഓരോ പതിപ്പുകള്‍.
d) തഹസില്‍ദാറിനു താഴ്ന്ന നിരയിലുള്ള , അധികാരപ്പെട്ട സര്‍ക്കാർ നികുതി ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച ജാതി സര്‍ട്ടിഫിക്കറ്റ്.
e) മാതാപിതാക്കളുടെയോ, രക്ഷകര്‍ത്താവിന്‍റെയോ ഭാഗത്തുനിന്നും എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനം കാണിച്ചുകൊണ്ടുള്ള ഒരു വരുമാന സത്യവാങ്മൂലം.
f) മുൻ വർഷത്തില്‍ വിദ്യാര്‍ത്ഥിക്കു ഈ പദ്ധതി പ്രകാരമുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു എങ്കില്‍ അതിന്‍റെ രസീത്, സ്ഥാപനത്തിന്‍റെ മേലധികാരിയുടെ മേലോപ്പോടുകൂടി അപേക്ഷ ഫോമിനൊപ്പം വയ്ക്കേണ്ടതാണ്.

പൂര്‍ത്തിയായ അപേക്ഷകൾ വിദ്യാര്‍ത്ഥി ഇപ്പോൾ പഠിക്കുന്നതോ മുന്‍പ് പഠിച്ചിരുന്നതോ ആയ സ്ഥാപനത്തിന്‍റെ മേലധികരിക്ക് സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര ഭരണ പ്രദേശമോ ഈ ലക്ഷ്യത്തോടെ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനെ സംബോധന ചെയ്തായിരിക്കണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

വിവിധ മന്ത്രാലയങ്ങൾ നല്കുന്ന സ്കോളർഷിപ്പുകൾ സുതാര്യവും ലളിതവുമാക്കി ഉത്തരവാദിത്വത്തോടെ വിദ്യാർഥികളിലെത്തിക്കുകയാണ് നാഷണല് സ്കോളർഷിപ്പ് പോർട്ടല് ചെയ്യുന്നത്. സ്കോളർഷിപ്പുകൾ ഒറ്റക്കുടക്കീഴിൽ വിദ്യാര്ഥികൾക്കു ലഭിക്കാന് പോര്ട്ടല് സഹായിക്കും. അപേക്ഷാ നടപടികൾ പൂർത്തീകരിച്ച് പരിശോധനയ്ക്കു ശേഷം യോഗ്യരായ വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുകയെത്തും. കേന്ദ്രസംസ്ഥാന സര്ക്കാറുകൾ നല്കുന്ന സ്കോളരഷിപ്പുകളുടെ വിവരങ്ങളെല്ലാം പോർട്ടലിലൂടെ അറിയാം. ഏതൊക്കെ സ്കോളര്ഷിപ്പുകൾ, അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും ലഭിക്കുക

സോഴ്സ്:മാതൃഭുമി.കോം 

No comments

Powered by Blogger.